നാട്ടില്‍ പോയപ്പോള്‍ എടുത്ത പടമാ... :) എങ്ങേനെയുണ്ട്?
Monday, October 20, 2008
Friday, October 17, 2008
ഒരു വെള്ളിയാഴ്ച രാത്രി ഇരുന്നു ബ്ലോഗ്ഗുന്നു
രാത്രി ഒന്‍പതര മണി.ഇപ്പൊ യാതൊരു ജോലിയുംമില്ല...ബട്ട് ഉണ്ടേ ജോലി സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍..ഞാന്‍ ഉദേശിച്ചത് ഈയിടെയായി ജോലി ഒന്നും കാര്യമായി ചെയ്യാന്‍ ഇല്ല എന്നാണ്. അല്ലെങ്കില്‍ അങ്ങ് മല മറിക്കും എന്നല്ല പറഞ്ഞതു, കാരണം ഞാന്‍ ഈ സോഫ്റ്റ്രില്‍ വീക്ക് ആണ്.തട്ടിയും മുട്ടിയും കടന്നു പോകുന്നു.പഠിക്കുന്ന കാലത്ത് കമ്പ്യൂട്ടര്‍ ജോലിക്ക് കിട്ടിയ ഗ്ലാമര്‍-ഉം ശമ്പളവും കണ്ടു എത്തിപ്പെട്ടതാന്നു ഈ ലോകത്തില്‍.കമ്പനിയില്‍ കയറിയപ്പോഴേ മനസിലായി ഇതു നമ്മുക്ക് പറ്റിയ ജോലിയല്ലെന് .എന്നിരുന്നാലും നാലു വര്‍ഷതോല്ലാം വണ്ടി ഒരു വിധം ഓടി.പക്ഷെ ഇതിനിടക്ക് സ്കില്‍(ഒരു കമ്പ്യൂട്ടര്‍ ഭാഷയില്‍/മേഖലയില്‍ മാസ്റ്റര്‍ ആവുക) ഒന്നും ഉണ്ടാക്കാത്തത് കൊണ്ടു ഇപ്പൊ കമ്പനിക്ക് പുറത്താവും എന്ന സ്ഥിതിയാന്നു.അതിന്റെ കൂടെ സാമ്പത്തിക മാന്ത്യം.കുറച്ചു പേരെ പറഞ്ഞു വിട്ടു തുടങ്ങി..ഇതെല്ലം കണ്ടു ഞാന്‍ പഴയ പോലെ പഠിത്തം ആരംഭിച്ചു. നാലഞ്ച് കൊല്ലം മുമ്പ് കോളേജ് ജീവിതം കഴിഞ്ഞതാപോരാത്തതിന് എനികാന്നെന്കില്‍ ഈ പ്രോഗ്രാമിങ്ങ് ഒരു പിടികിട്ടാ സമസ്യയാണ്. എങ്ങെനെ ഈ രംഗത്ത് വിജയിക്കാം എന്ന് തല പുകഞ്ഞലോചിക്കുകയ്യാണ്..ഇതൊക്കെ കൊണ്ടു മനസ്സില്‍ എപ്പോഴും ഒരു ചെറിയ ദുഃഖം കെട്ടി കിടക്കുന്നു.അത് കൊണ്ടാണ് ഈ ബ്ലോഗ്-ന്റെ ടൈറ്റില്‍ കുറച്ചു നെഗറ്റീവ് ആയി തോന്നിപോകം {വായനക്കാര്‍ ഉണ്ടെങ്കില്‍ ;) }..അപ്പോള്‍ ഈ സംഭവങ്ങളും, പിന്നെ എനിക്ക് ബ്ലോഗ് ചെയ്യണ്ണം എന്ന് തോന്നുന്ന കാര്യങ്ങല്ലുംഎല്ലാം കൂടി സമയം അനുവദിക്കുന്ന മുറയ്ക്ക് എന്റെ ഈ കന്നി ബ്ലോഗില്‍ എഴുതാന്‍ ഉദ്ദേശിക്കുന്നു.
Subscribe to:
Posts (Atom)
